ഹമാസ് ബന്ദികളാക്കിയവരെ തെരഞ്ഞു കണ്ടുപിടിക്കാനായി നിയോഗിക്കപ്പെട്ട സൈനിക യൂണിറ്റിന്റെ തലവൻ കൊല്ലപ്പെട്ടു


ഹമാസ് ബന്ദികളാക്കിയവരെ തെരഞ്ഞു കണ്ടുപിടിക്കാനായി നിയോഗിക്കപ്പെട്ട സൈനിക യൂണിറ്റിന്റെ തലവൻ കൊല്ലപ്പെട്ടു. യുഹ യെഗോർ ഹിർഷ്ബർഗ് (52) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ പിടികൂടി ബന്ദികളുടെ അടുത്ത് എത്തിക്കാനായിരുന്നു അൽ ഖസ്സാം ബ്രിഗേഡിന്റെ ശ്രമം. എന്നാൽ സൈനിക ഓപ്പറേഷൻ സമയത്തെ സാഹചര്യം കഠിനമായതിനാൽ കൊലപ്പെടുത്തേണ്ടി വന്നു എന്നാണ് ഖസ്സാം ബ്രിഗേഡ് പറയുന്നത്.

2023 തങ്ങളുടെ രണ്ട് സൈനികർ ഇന്ന് ഗസ്സയിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ ഹിർഷ് ബർഗ് കാർ അപകടത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബന്ദികളെ കണ്ടുപിടിക്കാനുള്ള ദൗത്യത്തിലായിരുന്നു ഹിർഷ്ബർഗെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

asdfdf

You might also like

  • Straight Forward

Most Viewed