വാൾമാൾട്ടിലുണ്ടായ വെടിവയ്പ്പിൽ 23 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് 90 തവണ ജീവപര്യന്തം തടവ് ശിക്ഷ


ടെക്സസിലെ വാൾമാൾട്ടിലുണ്ടായ വെടിവയ്പ്പിൽ 23 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് 90 തവണ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 2019ൽ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. വെടിവയ്പ്പിൽ 22 പേർക്ക് പരിക്കേറ്റിരുന്നു. വംശീയവാദിയായ പാട്രിക് ക്രുസിസ്(24)ആണ് കേസിലെ പ്രതി. യുഎസ് ജില്ലാ ജഡ്ജി ഡേവിഡ് ഗുഡേരേമയാണ് ശിക്ഷ വിധിച്ചത്. 

അതേസമയം, വധശിക്ഷ ലഭിക്കാവുന്ന മറ്റൊരു കേസിൽ ഇയാൾക്കെതിരെ വിചാരണ നടക്കുകയാണ്. വിദ്വേഷ കുറ്റം ചെയ്തതിന് 45 ജീവപര്യന്തവും ആയുധം ഉപയോഗിച്ച് അക്രമം നടത്തിയതിന് 45 ജീവപര്യന്തവുമാണ് ഇയാൾക്ക് ശിക്ഷയായി കോടതി നൽകിയത്. അതേസമയം, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, ഈ വാദമൊന്നും കോടതി മുഖവിലക്കെടുത്തില്ല.

article-image

afrsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed