ബാങ്ക് മാനേജരും ഭർത്താവും മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ കാരണം മക്കളുടെ അസുഖമെന്ന് സൂചന

മുണ്ടുപറന്പിൽ വാടകവീട്ടിൽ ബാങ്ക് മാനേജരും ഭർത്താവും മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ കാരണം മക്കളുടെ അസുഖമെന്ന് സൂചന. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവർക്ക്, സാമ്പത്തിക പ്രശ്നങ്ങളോ മറ്റു യാതൊരു പ്രശ്‌നങ്ങളോ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഷീനയുടെയും ഭർത്താവിന്‍റെയും മക്കളുടെയും മരണത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് വരഡൂൽ ഗ്രാമം. കഴിഞ്ഞ ആഴ്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലു പേരുടെയും മരണം നാട്ടുകാർക്കും വീട്ടുകാർക്കും വിശ്വസിക്കാന്‍ പോലും ആകുന്നില്ല. വ്യാഴാഴ്ച വൈകുന്നേരം വീട്ടുകാർ ഷീനയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്നാണ് പോലീസിൽ അറിയിച്ചത്.
പോലീസെത്തി വാതിൽ തകർത്ത് വീട്ടിനകത്ത് കയറിയപ്പോഴാണ് ഷീനയേയും ഭർത്താവിനേയും ഫാനിൽ തൂങ്ങിമരിച്ച നിലയിലും മക്കളായ ഹരിഗോവിന്ദന്‍(6), ശ്രീവർദ്ധന്‍(രണ്ടര) എന്നിവരെ തറയിലെ മെത്തയിലും കട്ടിലിലും മരിച്ച നിലയിലും കണ്ടത്. എസ്ബി ഐയിൽ മാനേജരായ ഷീന കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ബ്രാഞ്ചിൽ ചുമതലയേറ്റത്. മക്കളുടെ അസുഖത്തിന് മംഗളൂരുവിൽ ചികിൽസ തേടുന്നതിന്‍റെ ഭാഗമായിട്ടാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റം വാങ്ങിയതെന്നാണ് വിവരം.
arrt