പ്ലാസ്റ്റിക് സർജറിയെ തുടർന്ന് ഹൃദയാഘാതം; മോഡൽ ക്രിസ്റ്റീന ആഷ്ടൻ ഗൗർകാനി അന്തരിച്ചു

മോഡൽ ക്രിസ്റ്റീന ആഷ്ടൻ ഗൗർകാനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്. 34 വയസായിരുന്നു. കാലിഫോർണിയ സ്വദേശിയാണ്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുള്ള മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുടുംബം ഗോ ഫൗണ്ട് മീ പേജിലൂടെ സംസ്കാര ചടങ്ങുകൾക്ക് ധനസമാഹരണം നടത്തുകയാണ്. മോഡൽ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യം കൊണ്ട് ക്രിസ്റ്റീന സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ കഴിഞ്ഞ ദിവസവും മരണം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 22കാരനായ കനേഡിയൻ നടൻ സെയ്ന്‍റ് വോൻ കൊലൂച്ചി കോസ്മറ്റിക് സർജറിയിലെ പ്രശ്നങ്ങളെ തുടർന്ന് മരിച്ചിരുന്നു.
കൊറിയൻ ബാൻഡായ ബിടിഎസിലെ ഗായകൻ ജിമിനെ പോലെയാകാനാണ് നടൻ പ്ലാസ്റ്റിക് സർജറി നടത്തിയത്.ജിമിനെ പോലെയാകാൻ 12 ശസ്ത്രക്രിയകളാണ് കൊലൂച്ചി നടത്തിയത്. ഏറ്റവും ഒടുവിൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം. ബി.ടി.എസിനോടുള്ള ഇഷ്ടം കാരണം 2019ൽ അദ്ദേഹം കാനഡയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് താമസം മാറ്റിയിരുന്നു. 2.2 ലക്ഷം ഡോളറാണ് കൊലൂച്ചി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്.
ീൂ7ീൂ678