മുൻ കാമുകനടക്കം 12 പേരെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ യുവതി തായ്‌ലൻഡിൽ അറസ്റ്റിൽ

മുൻ കാമുകനടക്കം 12 പേരെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സറാറത്ത് എന്ന യുവതി തായ്‌ലൻഡിൽ അറസ്റ്റിലായി. പണത്തിനുവേണ്ടിയാണു കൊലപാതകങ്ങളെന്നു വിശ്വസിക്കപ്പെടുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ യുവതി കുറ്റങ്ങൾ നിഷേധിച്ചു. സറാറത്തിന്‍റെ സുഹൃത്തുക്കളും പരിചയക്കാരുമാണു കൊല്ലപ്പെട്ടത്. രണ്ടു വനിതാ പോലീസും ഇതിലുൾപ്പെടുന്നു. 2020 മുതലാണു കുറ്റകൃത്യങ്ങൾ നടന്നത്. രണ്ടാഴ്ച മുന്പ് യുവതിക്കൊപ്പം മറ്റൊരു സ്ഥലത്തേക്കു യാത്രചെയ്ത സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹൃത്തിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ശരീരത്തിൽ സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി.
കൂടുതൽ അന്വേഷണത്തിൽ സറാറത്തുമായി ബന്ധമുള്ള 11 പേർ കൂടി സമാനരീതിയിൽ മരിച്ചതായി പോലീസ് കണ്ടെത്തി. ഇവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങളിൽ ചിലത് ദഹിപ്പിക്കപ്പെട്ടതിനാൽ തെളിവുശേഖരണം ബുദ്ധിമുട്ടേറിയതാകുമെന്നു പോലീസ് പറഞ്ഞു.
ീാൂബാീബ