ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു


വെള്ളം സിനിമയിലെ യഥാർ‍ത്ഥ കഥാപാത്രമായ  വാട്ടർമാൻ മുരളി  അവതരിപ്പിക്കുന്ന പുതിയ ചിത്രം   'നദികളിൽ‍ സുന്ദരി യമുന' എന്ന സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നൽ‍കിയത് അരുണ്‍ മുരളീധരനുമാണ്. സിനിമാറ്റിക്കയുടെ ബാനറിൽ‍ വിലാസ് കുമാർ‍, സിമി മുരളി എന്നിവർ‍ ചേർ‍ന്നു നിർ‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂർ‍, ഉണ്ണി വെള്ളാറ എന്നിവർ‍ ചേർ‍ന്നാണ്.

ധ്യാന്‍ ശ്രീനിവാസനും, അജു വർ‍ഗീസും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുധീഷ്, നിർ‍മ്മൽ‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർ‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാൽ‍, ശരത് ലാൽ‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾ‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകർ‍ന്നിരിക്കുന്നു. ശങ്കർ‍ ശർ‍മയാണ് ബി.ജി.എം.ഫൈസൽ‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിർ‍വ്വഹിക്കുന്നു. 

article-image

rt7rt

You might also like

  • Lulu Exchange
  • Straight Forward

Most Viewed