ഒഹിയോയില്‍ വിമാനം തകര്‍ന്ന് വീണു; യാത്രക്കാരെല്ലാവരും മരിച്ചു

അക്രോണ്‍: യുഎസിലെ ഒഹിയോ സംസ്ഥാനത്ത് വിമാനം തകര്‍ന്ന് വീണു. 10 പേര്‍ക്കു സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായാണ് റിപ്പോര്‍ട്ട്.വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്ന് അറിവായിട്ടില്ല.
സ്ഥലത്തെ ഒരു വീടിന് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത് എന്നാൽ സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നെന്ന് ഒഹിയോ പോലീസ് അറിയിച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു.