രാജിയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് തോമസ് ഉണ്ണിയാടന്‍

തിരുവനന്തപുരം: കെ.എം. മാണിക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനാണ് താന്‍ ചീഫ് വിപ്പ് സ്ഥാനം രാജിവച്ചതെന്നും രാജിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കേരള കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍.
മാണിയെ ചിലര്‍ ബോധപൂര്‍വം വേട്ടയാടിയെന്നും ഉണ്ണിയാടന്‍ പറഞ്ഞു. ഭരണപക്ഷത്തെ ചിലര്‍ക്ക് പ്രതിപക്ഷ സ്വരമായിരുന്നുവെന്നും ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. മാണി നിരപരാധിത്വം തെളിയിച്ച് മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.