ഭൂകമ്പ സാഹചര്യം മുതലാക്കി; ഇരുപതോളം ഐഎസ് ഭീകരർ ജയില്‍ ചാടി


സിറിയയിലെ ഭൂകമ്പം അവസരമാക്കി ഐഎസ് ഭീകരര്‍. ഭൂചലനത്തില്‍ ജയില്‍ മതിലുകള്‍ തകര്‍ന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ 20 തടവുകാര്‍ ജയില്‍ ചാടി. സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമീപം റജോയിലുള്ള ‘ബ്ലാക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഭീകരര്‍ രക്ഷപ്പെട്ടത്.

റജോയിലെ ജയിലിലെ ആകെയുള്ള രണ്ടായിരത്തോളം തടവുകാരില്‍ 1300 പേരും ഐഎസ് ബന്ധമുള്ളവരാണ്. കുര്‍ദ് സേനകളില്‍നിന്നുള്ളവരും ഇവിടെയുണ്ട്. ജയില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ ഭൂചലനത്തില്‍ തന്നെ ജയിലിന്റെ ചുമരുകള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് കുറ്റവാളികള്‍ ജയില്‍ ചാടിയത്.

”കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. തടവുകാരില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തി. ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ചിലര്‍ ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ഇവര്‍ ഐഎസ് ഭീകരരാണെന്ന് സംശയമുണ്ട്’, സൈനിക ജയിലിലെ അധികൃതരിലൊരാള്‍ പ്രതികരിച്ചു. അതേസമയം, രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്ക് ഭീകരര്‍ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയതായും വിവരമുണ്ട്.

article-image

DFGVDFFDV

You might also like

  • Lulu Exchange
  • Straight Forward

Most Viewed