സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി


ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാൽമേറിലെ സൂര്യഗർ പാലസിലായിരുന്നു വിവാഹം.

2021 ൽ പുറത്തിറങ്ങിയ ഷേർഷയുടെ സെറ്റിൽ വച്ചാണ് കിയാരയും സിദ്ധാർത്ഥും പ്രണയത്തിലാകുന്നത്. ഇന്നലെയായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ഇരുവരുടേയും ഹൽദിയും മെഹന്ദി ചടങ്ങുകളും.

കുടംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് രാജസ്ഥാനിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കരൺ ജോഹർ, ഷാഹിദ് കപൂർ, ജൂഹി ചാവ്‌ല, ഇഷാ അംബാനി എന്നിവർ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു.

article-image

dfdfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed