വിവാഹ മോചനം ആവശ്യപ്പെട്ടു; കുടുംബത്തിലെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്


ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിനെത്തുടര്‍ന്നു യുവാവ് കുടുംബത്തിലെ ഏഴുപേരെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി.

കൊല്ലപ്പെട്ടവരില്‍ ഭാര്യയും ഭാര്യാ മാതാവും നാല് മുതല്‍ 17 വയസുവരെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ശേഷം ഇയാളും ജീവനൊടുക്കി.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ എനോക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. മൈക്കല്‍ ഹെയ്റ്റ്(42) എന്നയാളാണ് കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയത്.

‍വീട്ടിൽ എട്ട് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. ഏഴുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഡിസംബര്‍ 21 ന് ഇയാളുടെ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതാണ് ഹെയ്റ്റിനെ പ്രകോപിപ്പിച്ചതെന്ന് ഏനോക്ക് മേയര്‍ ജെഫ്രി ചെസ്‌നട്ട് പറഞ്ഞു.

article-image

fgdfgfdg

You might also like

Most Viewed