ബോംബ് സൈക്ലോൺ ആഞ്ഞടിക്കുന്നു; ക്രിസ്മസ് രാവിലും വെളിച്ചമില്ലാതെ അമേരിക്ക


ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്നതിനാൽ ക്രിസ്മസ് ദിനത്തിലും വൈദ്യുതിയില്ലാതെ തുടരുകയാണ് അമേരിക്കൻ ജനത. ബോംബ് സൈക്ലോൺ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

ആർട്ടിക്ക് പ്രദേശത്ത് നിന്ന് മധ്യ അമേരിക്കയിലേക്ക് ഉറഞ്ഞു കൂടിയ മഞ്ഞാണ് അതി ശൈത്യത്തിന്റെ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ശൈത്യം ഇനിയും കനക്കുമെന്നാണ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശീത കൊടുങ്കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ വിവിധയിടങ്ങളിൽ വൈദ്യുത തടസം നേരിടുന്നുണ്ട്.

അതേസമയം റോഡ് വിസിബിലിറ്റി കുറഞ്ഞതിനെ തുടർന്ന് വാഹനാപകടങ്ങളും അമേരിക്കയിൽ പതിവായി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ 50 ലേറെ പേർക്ക് പരുക്കേറ്റു. ഇതിനിടെ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കാനഡയിലെ രണ്ട് വലിയ നഗരങ്ങളായ ടൊറന്റോയ്ക്കും മോൺ‌ട്രിയലിനും ഇടയിലുള്ള എല്ലാ റെയിൽവേ സർവീസുകളും ക്രിസ്മസ് ദിനത്തിൽ റദ്ദാക്കി. അമേരിക്കയുടെ വടക്ക്-കിഴക്കൻ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും ഉണ്ട്.

article-image

dfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed