യുക്രെയ്ന് നാറ്റോ അംഗത്വം നൽകിയാൽ മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ പരിതസ്ഥിതി ഉടലെടുക്കുമെന്ന് റഷ്യ


യുക്രെയ്ൻ പ്രവിശ്യകൾ കൂട്ടിച്ചേർത്ത നടപടി അപലപിക്കുന്ന പ്രമേയം ഐക്യാരാഷ്ട്രസഭ പാസാക്കി മണിക്കൂറുകൾക്കകം യുക്രെയ്നിൽ മിസൈൽ വർഷം ചൊരിഞ്ഞ് റഷ്യ. യുക്രെയ്നിലെ നാൽപതോളം പ്രദേശങ്ങളിൽ കാമിക്കാസെ ഡ്രോണുകള‌ടക്കം ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. കപ്പൽനിർമാണശാലയിലും ജനവാസപ്രദേശങ്ങളിലെ കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. നിപ്രൊപെട്രോസ്ക് മേഖലയിലെ വൈദ്യുതി സംവിധാനം തകരാറിലായതോടെ 2,000 കുടുംബങ്ങൾ ഇരുട്ടിലായി.

അതിനിടെ യുക്രെയ്ന് നാറ്റോ അംഗത്വം നൽകിയാൽ പോരാട്ടം കനത്ത് മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ പരിതസ്ഥിതി ഉടലെടുക്കുമെന്ന് റഷ്യൻ സുരക്ഷാ സമിതി ഡെപ്യൂട്ടി സെക്രട്ടറി അലക്സാൻഡർ വെനെഡിക്ടോവ് ഭീഷണി മുഴക്കി.

article-image

ംപമപര

You might also like

Most Viewed