വെടിവയ്പ്: യുഎസിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു


വാറന്‍റ് നൽകാനെത്തിയ പോലീസിനു നേരേ അക്രമി നടത്തിയ വെടിവയ്പിൽ യുഎസിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു. കിഴക്കൻ കെന്‍റക്കിയിലായിരുന്നു വെടിവയ്പ്. ഒരു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ 49കാരനായ ലാൻസ് സ്റ്റോഴ്സ് എന്ന അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരിൽ ഒരാൾ എമർജൻസി മാനേജ്മെന്‍റ് ഉദ്യോഗസ്ഥനാണ്. ഒരു പോലീസ് നായയും വെടിയേറ്റു ചത്തു.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ വാറന്‍റ് നൽകാനാണു പോലീസ് സ്റ്റോഴ്സിന്‍റെ അപ്പലേഷ്യയ്ക്കടുത്ത അല്ലനിലെ വീട്ടിലെത്തിയത്. ഇതു സംബന്ധിച്ച ചർച്ചകൾക്കിടെ സ്റ്റോഴ്സ് വെടിയുതിർക്കുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed