നേപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു

നേപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് വിനോദസഞ്ചാരികളായ നാല് ഇന്ത്യക്കാർ മരിച്ചു. ധഠിംഗ് ജില്ലയിലെ ടക്കേറ പൃഥ്വി ഹൈവേയിലാണ് സംഭവം. കാഠ്മണ്ഡുവിൽനിന്നു ധഠിംഗിലെ പൊഖാറ സിറ്റി കണ്ടു മടങ്ങുന്പോഴായിരുന്നു അപകടം.
ഉത്തർപ്രദേശ് സ്വദേശികളായ ബിമൽചന്ദ്ര അഗർവാൾ(50), സാധന അഗർവാൾ(35) സന്ധ്യ അഗർവാൾ(40), രാകേഷ് അഗർവാൾ(55)എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ദിൽ ബഹാദൂർ ബസ്നെറ്റും മരിച്ചു.