ഇന്ത്യൻ ടീമിൽ അക്ഷർ പട്ടേലിനെയും ഉൾപ്പെടുത്തി


 ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ അക്ഷർ പട്ടേലിനെയും ഉൾപ്പെടുത്തി. ഇതോടെ കുൽദീപ് യാദവിനെ ടീമിൽ നിന്നും ഒഴിവാക്കി. മാർച്ച് 12ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. പരിക്കും കോവിഡും മൂലമാണ് ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്നും അക്ഷറിനെ ഒഴിവാക്കിയത്. അക്ഷർ കൂടി എത്തുന്നതോടെ ഇന്ത്യയുടെ സ്പിൻ വിഭാഗം കൂടുതൽ കരുത്താകും. ആദ്യ ടെസ്റ്റിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന ജയന്ത് യാദവിന് പകരം ബംഗളൂരുവിൽ അക്ഷർ കളിക്കാൻ സാധ്യതയേറയാണ്.

എന്നാൽ രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിൽ ഇന്ത്യ മൂന്ന് പേസ് ബൗളർമാരെ കളിപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അക്ഷറിനും ജയന്തിനും ഇടം ലഭിച്ചേക്കില്ല. അഞ്ച് ടെസ്റ്റിൽ നിന്നായി 36 വിക്കറ്റുകൾ നേടിയ അക്ഷറിന് സ്വപ്ന തുല്യമായ തുടക്കമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed