റഷ്യൻ സൈന്യത്തിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ തടവ് ശിക്ഷ

റഷ്യൻ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷ ലഭിക്കുന്ന പുതിയ നിയമത്തിൽ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഒപ്പുവച്ചു. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങൾക്കും റഷ്യ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യയ്‌ക്കെതിരെ ഉപരോധം ആവശ്യപ്പെട്ടാൽ പിഴയോ ജയിൽ ശിക്ഷയോ അനുവദിക്കുന്ന ബില്ലിലും പുടിൻ ഒപ്പുവച്ചു. നിയമത്തിന് പിന്നാലെ റഷ്യയിൽ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിയതായി ബിബിസി അറിയിച്ചു.
ബിബിസിക്കൊപ്പം സിഎൻഎൻ, ബ്ലൂംബെർഗ് എന്നീ മാധ്യമങ്ങളും റഷ്യയിലെ പ്രവർത്തനം നിർത്തി. അതിനിടെ, സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചർച്ചയാവാമെന്നും പുടിൻ പറഞ്ഞു. യുക്രെയ്ൻ− റഷ്യ മൂന്നാംവട്ട സമാധാന ചർച്ച ഉടനുണ്ടായേക്കും. എന്നാൽ, ചർച്ച എവിടെ നടക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.