എവറസ്റ്റാണ് സ്വപ്‌നമെന്ന് ചേറാട് കുറുന്പാച്ചി മലയിൽ‍ കുടുങ്ങിയ ബാബു


ചേറാട് കുറുന്പാച്ചി മലയിൽ‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബു നേപ്പാളിലേക്ക് പോകാനൊരുങ്ങുകയാണ്. എവറസ്റ്റാണ് സ്വപ്‌നമെന്നാണ് ബാബു പറയുന്നത്. ബാബുവിനെ കാണാൻ പാലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂർ‍ ബാബുവിനൊപ്പം പോകാൻ ആഗ്രഹവും പ്രകടിപ്പിച്ചു.

ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയതുമുതൽ‍ ബാബുവിനെ കാണാൻ നിരവധിപേരാണ് എത്തുന്നത്. തുടർ‍ന്നാണ് കഴിഞ്ഞ ദിവസം ബാബുവിനെ കാണാൻ തിരക്കുകൾ‍ക്കിടയിലും ബോബി ചെമ്മണ്ണൂർ‍ നേരിട്ടെത്തിയത്. ബാബുവിനെ അനുമോദിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ ചെറുത്തുനിൽ‍പ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്നും ബോബി ചെമ്മണ്ണൂർ‍ പറഞ്ഞു. ഏതൊരു കാര്യവും ആഗ്രഹിച്ചാൽ‍ കിട്ടുമെന്ന് ഉറച്ച വിശ്വസത്തോടെ വീണ്ടും വീണ്ടും ശ്രമിക്കുക. ഫോളോപ്പ് ചെയ്താൽ‍ എന്തായാലും കിട്ടിയിരിക്കും. ഫോളോപ്പ് എന്നതാണ് തന്റെ വിജയമന്ത്രം. വെള്ളവും ഭക്ഷണവുമില്ലാത മണിക്കൂറുകൾ‍ കഴിയുന്നതിനിടയിൽ‍ ഹെലികോപ്ടറൊക്കെ വന്ന് രക്ഷാപ്രവർ‍ത്തനം നടത്താനാകാതെ പോകുന്നത് കണ്ടാൽ‍ ഭയം തോന്നും. എന്നാൽ‍ അവിടെയൊക്കെ പ്രതീക്ഷയോടെ ബാബു പൊരുതി കയറിയെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ കാണാനെത്തിയ ബോബി ചെമ്മണ്ണൂർ‍ സമ്മാനവും നൽ‍കിയാണ് മടങ്ങിയത്.

You might also like

Most Viewed