പാകിസ്ഥാനിലെ ചാവേർ സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

പാകിസ്ഥാനിലെ പെഷവാറിൽ ഷിയാ മോസ്കിലുണ്ടായ ചാവേർ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് േസ്റ്ററ്റ് ഏറ്റെടുത്തു. ഐഎസിന്‍റെ വാർത്താ ഏജൻസിയായ അമഖ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഖിസ ഖ്വാനി മേഖലയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 57 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു.
രണ്ടു ചാവേറുകൾ പള്ളിക്കുള്ളിൽ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനം നടന്ന ജാമിയ മുസ്‌ലിം പള്ളി അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ്. ഖൈബർ−പഖ്തൂൺക്വ പ്രവിശ്യയുടെ തലസ്ഥാനമാണു പെഷവാർ.