രണ്ടുഡോസ് വാക്‌സിനെടുത്തവർ‍ക്ക് ബ്രിട്ടണിൽ‍ കോവിഡ് പരിശോധനയിൽ‍ ഇളവ്


രണ്ടുഡോസ് വാക്‌സിനെടുത്തവർ‍ക്ക് ബ്രിട്ടണിൽ‍ കോവിഡ് ട്രാവൽ‍ ടെസ്റ്റുകൾ‍ ഒഴിവാക്കും. വിദേശത്തുനിന്നും വരുന്നവർ‍ക്ക് ഫെബ്രുവരി 11 രാവിലെ നാലു മുതൽ‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലൻഡിലും പരിശോധനയോ ക്വാറന്റീനോ ഉണ്ടാവില്ല. 

വാക്‌സിൻ എടുക്കാത്തവർ‍ക്കും നിയന്ത്രണങ്ങളിൽ‍ ഇളവുണ്ട്. ഇവർ‍ക്ക് സ്വയം നിരീക്ഷണമോ എട്ടാം ദിവസത്തെ പരിശോധനയോ വേണ്ട. എന്നാൽ‍ ഇവർ‍ യാത്രയ്ക്കു മുന്പും രണ്ടാം ദിവസവും ആർ‍.ടി.പി.സി.ആറിന് വിധേയരാകണം. വെയിൽ‍സിലും വടക്കൻ അയർ‍ലൻ‍ഡിലും നിലവിൽ‍ ഈ ഇളവ് ബാധകമല്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed