ഒമിക്രോൺ; യുകെയിൽസമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി


ലണ്ടൻ: യുകെയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഒമിക്രോൺ വ്യാപനം തടയാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ 261ഉം സ്കോട്ലൻഡിൽ 71ഉം വെയ്ൽസിൽ നാലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വിദേശയാത്ര നടത്താത്തവരും ഉണ്ട്. അതിനാൽ ഇംഗ്ലണ്ടിലെ ഒന്നിലധികം പ്രദേശത്ത് ഇപ്പോൾ സമൂഹവ്യാപനം ഉണ്ടെന്നാണ് തങ്ങളുടെ നിഗമനമെന്നും ജാവിദ് പറഞ്ഞു. ഒമിക്രോൺ തടയാൻ കൂടുതൽ നിയന്ത്രണം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 

എന്നാൽ, ക്രിസ്മസിനു മുന്പ് അത്തരം നടപടികൾ ഏർപ്പെടുത്തുന്നതു തള്ളിക്കളയാൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ട്.

article-image

uyfkuygy

You might also like

  • Lulu Exchange
  • Straight Forward

Most Viewed