ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി


മ്യാന്മാറിലെ വിമോചന നേതാവ് ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിക്ഷ എന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ പതിനൊന്നോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു ഓങ് സാൻ സൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്. സൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed