ഇന്ത്യയും - റഷ്യയും ആയുധക്കരാര്‍ ഒപ്പുവെച്ചു




ഇന്ത്യയും റഷ്യയും സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ ഇന്ത്യ വാങ്ങും. പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഡമാക്കിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ന് രാവിലെ നടന്ന പ്രതിരോധ - വിദേശകാര്യമന്ത്രിതല ചർച്ചയിലാണ് തീരുമാനം.
ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ ഇന്ന് വൈകിട്ട് ദില്ലിയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. കൈമാറാൻ ഇരിക്കുന്ന എസ് 400 മിസൈലിന്‍റെ മാതൃകയും പുടിൻ മോദിക് കൈമാറും. പുടിന്‍റെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകൾ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. വ്യാപാര, ഊർജ്ജ,സാങ്കേതികവിദ്യ മേഖലകളിലെ പത്ത് കരാറുകൾ സംബന്ധിച്ചും ഇന്ത്യയും റഷ്യയും തമ്മിൽ ഇന്ന് ധാരണയിൽ എത്തും.

You might also like

Most Viewed