ഫൈസർ വാക്സിന് പൂർണാനുമതി നൽകി യുഎസ്


വാഷിംഗ്ടൺ ഡിസി: ഫൈസർ ബയോൺടെക് കോവിഡ് വാക്സിന് പൂർണാനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. 16 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനാണ് അനുമതി. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനും വാക്സിൻ നൽകാം. രാജ്യത്ത് പൂർണാനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്സിനാണ് ഫൈസർ. 

വാക്സിനെടുത്ത 44,000 പേരെ വിലയിരുത്തിയശേഷമാണ് അനുമതി. മൂന്നാഴ്ചത്തെ ഇടവേളയിൽ വാക്സിനെടുക്കുന്നത് 91 ശതമാനവും ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.  രാജ്യത്തെ 52 ശതമാനം പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക മുന്നേറ്റമാണിതെന്ന് എഫ്ഡിഎ കമ്മീഷണർ ജാനെറ്റ് വുഡ്കോക്ക് പറഞ്ഞു.

You might also like

  • Straight Forward

Most Viewed