കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


കോഴിക്കോട്; കോഴിക്കോട് വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്. രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം. 2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്. നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം.

You might also like

  • Straight Forward

Most Viewed