കോവിഡ്: ചൈനയിലെ നിൻബോ−ചൗഷാൻ തുറമുഖം അടച്ചു
ബെയ്ജിംഗ്: ഒരു ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൈനയിലെ നിൻബോ−ചൗഷാൻ തുറമുഖം അടച്ചുപൂട്ടി. ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ തുറമുഖമാണിത്. കഴിഞ്ഞവർഷം 120 കോടി ടൺ ചരക്കാണു കൈകാര്യം ചെയ്തത്.
ഒരു കോടി കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മെയ്ഷാൻ ടെർമിനലിലെ ജീവനക്കാരന് ബുധനാഴ്ചയാണു കോവിഡ് സ്ഥിരീകരിച്ചത്. തുറമുഖത്തെ 2,000 ജീവനക്കാരെ പുറത്തുപോകാൻ അനുവദിക്കാതെ നിരീക്ഷിച്ചുവരുന്നു.

