കെ.ടി ജലീലിന് വധ ഭീഷണി


മലപ്പുറം: കെ.ടി ജലീലിന് വധ ഭീഷണി. വാട്ട്സ്ആപ്പിലൂടെയായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തുന്ന സന്ദേശം സഹിതം ജലീൽ‍ പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് വ്യക്തമാണന്നും ജലീൽ‍ പറഞ്ഞു. 

അതേസമയം ജലീലിനെതിരായ വധ ഭീഷണിക്ക് പിന്നിൽ‍ ആരാണെന്ന് വ്യക്തമല്ല. സന്ദേശത്തിൽ‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇത് ഇയാളുടെ യഥാർ‍ത്ഥ പേരാണോയെന്നും വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed