പാക്കിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പാസഞ്ചർ വാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം. ഏഴ് പേർക്ക് പരിക്ക്. ഗുജ്രൻവാലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബുസ്ദാർ ദുഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.