അഫ്ഗാനിസ്ഥാൻ പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാൻ ഭീകരരുടെ ആക്രമണം


കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാൻ ഭീകരരുടെ ആക്രമണം. പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാൻ മുഹമ്മദിയുടെ കാബൂളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കനത്ത കാവലുള്ള ഗ്രീൻ സോൺ മേഖലയിലാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. കാർ ബോംബ് സ്ഫോടനം നടത്തിയ ശേഷം ഭീകരർ മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. യുഎസ്, നാറ്റോ സേന പിൻമാറ്റം പ്രഖ്യാപിച്ചതോടെ താലിബാൻ പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥിലെ മൂന്നു പ്രവിശ്യകൾ താലിബാന്‍റെ നിയന്ത്രണത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed