ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. പക്ഷെ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അനാവശ്യ വിവാദങ്ങള്‍ക്കുപിന്നില്‍ മറ്റു ചില താല്‍പര്യങ്ങളാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യും. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിനു എന്തെങ്കിലും സാമ്പത്തിക പ്രശ്നമുണ്ടങ്കിൽ പരിഹരിക്കും. സച്ചാർ കമ്മീഷൻ ശിപാർശ പോലെ അർഹരായ എല്ലാവർക്കും ആനുകൂല്യം ലഭിക്കും. ഭാവി നടപടി ആലോചിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും ഇപ്പോള്‍ കോടതി വിധി അനുസരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed