ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റ് പദവിയിലേക്ക്
ടെഹ്റാൻ: വൻ ഭൂരിപക്ഷം നേടി ഹാർഡ്‌ലൈനർ ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റ് പദവിയിലേക്ക്. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ റെയ്സി വൻ ഭൂരിപക്ഷത്തോടെ മുന്നിലാണ്. 62 ശതമാനം വോട്ടുകൾ റെയ്സി നേടിയതായാണ് റിപ്പോർട്ട്. 2.86 കോടി പേരാണ് വോട്ട് ചെയ്തത്. 1.78 കോടി വോട്ടുകൾ റെയ്സി നേടിയതായും ഇറാൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ജമാൽ ഓർഫ് പറഞ്ഞു.
നാസർ ഹെമ്മാതി 24 ലക്ഷം വോട്ടുകളും അമീർ ഹുസൈന്‍ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടുകളും നേടിയിട്ടുണ്ട്. ഇറാൻ ജുഡീഷ്യറി മേധാവിയായ റെയ്സി ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തനാണ്. റെയ്സിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലെ പ്രസിഡന്‍റ് ഹസൻ റുഹാനിയുടെ പിൻഗാമിയാവാൻ നാല് പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ രണ്ട് സ്ഥാനാർത്ഥികൾ ബുധനാഴ്ച മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.