അനധികൃതമായി സർ‍വീസിൽ‍ നിന്നും വിട്ടു നിൽ‍ക്കുന്ന 28 ഡോക്ടർ‍മാരെ പിരിച്ചുവിടാൻ സർ‍ക്കാർ‍ ഉത്തരവ്


തിരുവനന്തപുരം: അനധികൃതമായി സർ‍വീസിൽ‍ നിന്നും വർ‍ഷങ്ങളായി വിട്ടു നിൽ‍ക്കുന്ന മെഡിക്കൽ‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർ‍മാരെ പിരിച്ചുവിടാൻ സർ‍ക്കാർ‍ ഉത്തരവിട്ടു. പലതവണ അവസരം നൽ‍കിയിട്ടും സർ‍വീസിൽ‍ പ്രവേശിക്കുന്നതിന് ഇവർ‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടർ‍ന്നാണ് സർ‍ക്കാർ‍ കർ‍ശന നടപടി സ്വീകരിച്ചത്.

അനധികൃതമായി സർ‍വീസിൽ‍ നിന്നും വിട്ടുനിൽ‍ക്കുന്നവർ‍ എത്രയും വേഗം സർ‍വീസിൽ‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർ‍ജ് അഭ്യർ‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടർ‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർ‍ത്തകർ‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്നും വീണ ജോർജ് പറഞ്ഞു.

You might also like

Most Viewed