ബംഗാൾ ആക്രമണം; കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി


ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി. ജസ്റ്റീസ് ഇന്ദിരാ ബാനർജിയാണ് കേസ് കേൾക്കുന്നതിൽനിന്നും പിൻമാറിയത്. ഈ കേസ് കേൾക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഇന്ദിരാ ബാനർജി പറഞ്ഞു. 

കോൽക്കത്തയാണ് ഇന്ദിരാ ബാനർജിയുടെ സ്വദേശം. ഇന്ദിരാ ബാനർജി പിന്മാറിയതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും. ഇരകളുടെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

You might also like

Most Viewed