ലോക്ഡൗൺ പിൻവലിച്ചാൽ വാക്‌സിനെടുക്കാത്തവരെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന


ജനീവ: കൊറോണ ലോക്ഡൗൺ ലോകരാജ്യങ്ങൾ പിൻവലിക്കരുതെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. നിലവിലെ വകഭേദങ്ങൾ വ്യാപിക്കുന്ന വേഗതയും അപകടവും കണക്കിലെടുത്താണ് മുന്നറിയിപ്പ്. ലോകരാജ്യങ്ങളിലടക്കം ഒരിടത്തും വാക്‌സിനേഷൻ അന്പത് ശതമാനം പോലുമായിട്ടില്ല. ലോക്ഡൗൺ പിൻവലിച്ചാൽ വാക്‌സിനെടുക്കാത്തവരെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയേസസ് പറഞ്ഞു.

ആഫ്രിക്ക, അമേരിക്ക, പസഫിക് മേഖലയടക്കം ആറ് ഭൂവിഭാഗങ്ങളിലും കൊറോണ രണ്ടാം ഘട്ടവ്യാപനം രൂക്ഷമാണെന്നും ടെഡ്രോസ് മാദ്ധ്യമങ്ങളോടായി പറഞ്ഞു. നമ്മളിന്ന് രണ്ടു തരം വൈറസുകളുടെ വ്യാപനത്തെ നേരിടുകയാണ്. നിരവധി രാജ്യങ്ങൾ ഏറെ അപകടാവസ്ഥയിലാണ്. ഇതിനിടെ ചില രാജ്യങ്ങൾ വാക്‌സിനേഷനിലും മുന്നിലെത്തിയെന്നത് ആശ്വാസകരമാണെന്നും ടെഡ്രോസ് പറഞ്ഞു.

ആദ്യവാക്‌സിനേഷൻ ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ആകെ വാക്‌സിനുൽപ്പാദനത്തിന്റെ 44 ശതമാനവും വൻകിട രാജ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം ദരിദ്രരാജ്യങ്ങൾക്ക് ലഭിച്ചിരിക്കുന്നത് 0.4 ശതമാനം മാത്രമാണ്. ഈ കണക്കുകൾ ഉയരാത്തത് ആശങ്കയുണ്ടാക്കുന്നതായും ടെഡ്രോസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed