അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു


അറ്റ്ലാന്‍റ: അമേരിക്കയിലെ അറ്റ്ലാന്‍റയിൽ മൂന്ന് മസാജ് പാർലറുകളിലുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം, ഏഷ്യൻ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നു. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. റോബർട്ട് ആരോൺ ലോംഗ് (21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അക്രമം വർണവെറിയാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed