ബലൂചിസ്താനിൽ നുഴഞ്ഞുകയറ്റം തടയാൻ ചൈനയിൽ നിന്നും ഡ്രോണുകൾ വാങ്ങി പാകിസ്താൻ

കറാച്ചി: ബലൂചിസ്താനിൽ നുഴഞ്ഞുകയറ്റം തടയാൻ ചൈനയിൽ നിന്നും ഡ്രോണുകൾ വാങ്ങി പാകിസ്താൻ. വിങ് ലൂങ് 1 വിഭാഗത്തിൽ പെട്ട നാല് ഡ്രോണുകളാണ് പാക് ചാര സംഘടനയായ ഐഎസ്‌ഐ വാങ്ങിയത്. പ്രത്യാക്രമണശേഷിയുളളതാണ് ഈ ഡ്രോണുകൾ.
ബലൂചിസ്താനിലേക്ക് നുഴഞ്ഞുകയറ്റം വർദ്ധിച്ചതായും മേഖലയുടെ നിയന്ത്രണം കൈവിട്ടുപോകുമെന്നും ഐഎസ്‌ഐയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണവും നടപടിയും ശക്തമാക്കിയത്.