വാലന്റൈൻസ് ഡേയുടെ പേരിൽ വൻ സൈബർ തട്ടിപ്പ്

തിരുവനന്തപുരം: പ്രണയദിനത്തിന്‍റെ പേരിലും വൻസൈബർ തട്ടിപ്പ്. ടാറ്റാ ഗ്രൂപ്പ് എന്ന വ്യാജേന വ്യക്തിവിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ വാലന്‍റൈൻസ് സമ്മാനം എന്നാണ് വാഗ്ദാനം. നിങ്ങളുടെ വ്യക്തിവിവരങ്ങളാണ് പ്രധാനമായും തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടാറ്റാ ഗ്രൂപ്പ് ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും യാഥാർഥ്യം മനസിലാക്കാന്‍ കന്പനിയുടെ വെബ്‌സൈറ്റോ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജുകളോ സന്ദർശിക്കണമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.