യു.എൻ സെക്രട്ടറി ജനറൽ കോവിഡ് വാക്സിൻ സ്വീകരിച്ചു


ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കൊറോണ വാക്‌സിൻ സ്വീകരിച്ചു. ന്യൂയോർക്കിൽ വെച്ചാണ് യു.എൻ.സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ നൽകൽ കേന്ദ്രമായി നിശ്ചയിച്ച സ്റ്റീഫൻസൺ സ്‌ക്കൂളിലാണ് ഗുട്ടാറസ് വാക്‌സിൻ എടുത്തത്. 71 വയസ്സായ ഗുട്ടാറസ് മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ നൽകുന്ന ഘട്ടത്തിലാണ് ന്യൂയോർക്കിലെ നടപടിയുടെ ഭാഗമായി മാറിയത്.

ലോകമഹാമാരിക്കെതിരെ ജനങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നതായി ഗുട്ടാറസ് പറഞ്ഞു. വാക്‌സിൻ നൽകിയ ന്യൂയോർക്ക് ഭരണകൂടത്തിന് ഗുട്ടാറസ് നന്ദിയും രേഖപ്പെടുത്തി. കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ നമ്മളാരും സുരക്ഷിതരല്ലെന്നും എല്ലാവരും സുരക്ഷിതരാവുക എന്നതുമാത്രമാണ് പ്രതിവിധിയെന്നും ഗുട്ടാറസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed