തരൂരിനും സർദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്

നോയ്ഡ: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.ക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.
ഇന്ത്യടുഡേ കൺസൽട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ, ഖൗമി ആവാസ് എഡിറ്റർ സഫർ ആഗ, കാരവൻ മാസിക സ്ഥാപക എഡിറ്റർ പരേഷ് നാഥ്, എഡിറ്റർ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് എന്നിവർക്കെതിരേയും കേസെടുത്തു. സെക്ടർ 20 പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചുമത്തിയ മിക്ക വകുപ്പുകളും ജാമ്യമില്ലാ കുറ്റങ്ങളാണ്. കർഷകൻ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കർഷകസംഘടനകൾ ആരോപിച്ചിരുന്നത്. എന്നാൽ പിന്നീട് കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞാണെന്ന് ഡൽഹി പോലീസ് പിന്നീട് ദൃശ്യങ്ങൾ സഹിതം വിശദീകരിച്ചിരുന്നു.
വെടിയേറ്റ് മരിച്ചെന്ന് വാർത്ത നൽകിയതിനും ട്വീറ്റിനും ഇന്ത്യടുഡേ മാനേജ്മെന്റ് സർദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലിൽ വിലക്കി. ഒരു മാസത്തെ ശന്പളം വെട്ടിക്കുറച്ചിട്ടുണ്ട്.