ക്ലോറിസ് ലീച്ച്മാൻ അന്തരിച്ചു

ലോസ്ആഞ്ചൽസ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന് അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. കാലിഫോർണയയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് നിറഞ്ഞു നിന്ന് ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചർ ഷോയിലെ (1971) അഭിനയത്തിന് ഓസ്കർ പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി.
എട്ട് പ്രൈംടൈം എമ്മി പുരസകാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.