സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാൻ ഒപ്പുവെച്ച കരാർ അമേരിക്ക റദ്ദാക്കി


റിയാദ്: സൗദിക്കും യു.എ.ഇക്കും വൻതോതിൽ ആയുധം കൈമാറാൻ അമേരിക്ക ഒപ്പുവെച്ച കരാർ ബൈഡൻ ഭരണകൂടം താത്കാലികമായി റദ്ദാക്കി. യു.എസ് േസ്റ്ററ്റ് ഡിപാർട്ട്മെന്‍റാണ് തീരുമാനം അറിയിച്ചത്.എഫ് 35 യുദ്ധവിമാനങ്ങൾ യു എ ഇക്കും നവീന യുദ്ധോപകരണങ്ങൾ സൗദിക്കും കൈമാറാൻ വൻ തുകയുടെ കരാറിലായിരുന്നു അമേരിക്ക നേരത്തെ ഒപ്പുവെച്ചിരുന്നത്. കരാർ പൊടുന്നനെ റദ്ദാക്കിയതിന്‍റെ കാരണം വ്യക്തമല്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed