ഇന്ധന വില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കണം: വി. മുരളീധരൻ

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ സംസ്ഥാനത്തെ പഴിചാരി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഇന്ധന വില കുറയണം എങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു. കേന്ദ്രം ചുമത്തുന്ന നികുതിയിലൂടെ ലഭിക്കുന്ന പണത്തിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്‍റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല നമ്മുടെ നാട്ടിൽ ഇന്ധനവില കുറയുന്നത്. അതിന്‍റെ കൂടെ മറ്റ് പല ഘടകങ്ങളുണ്ട്. പെട്രോളിന്‍റെ വിലയുടെ പകുതിയോളം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് ജനങ്ങൾക്ക് പല ആനുകൂല്യങ്ങളായി നൽകുകയാണ്. സംസ്ഥാന സർക്കാർ അങ്ങനെ ജനങ്ങൾക്ക് വില കുറച്ച് ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കിൽ നികുതി കുറച്ച് നൽകിയാൽ മതിയെന്നായിരുന്നു മുരളീധരൻ പറഞ്ഞത്