നൈജർ ഗ്രാമങ്ങളിൽ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് ആയി


നിയാമേ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇസ്‌ലാമിക തീവ്രവാദികൾ രണ്ടു ഗ്രാമങ്ങളിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് ആയി. രാജ്യത്തിന്‍റെ പടിഞ്ഞാറ് മാലി അതിർത്തിയോടു ചേർന്ന ടിചോംബാംഗൗ ഗ്രാമത്തിൽ 70 പേരും സരോംദരേയിൽ 30 പേരുമാണു കൊല്ലപ്പെട്ടതെന്ന് നൈജർ പ്രധാനമന്ത്രി ബ്രജി റാഫിനി അറിയിച്ചു.

നൈജർ, മാലി, ബുർക്കിനാ ഫാസോ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന മേഖലയിലാണ് ഈ രണ്ടു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളിലെത്തി ആക്രമിക്കുന്ന ഇസ്‌ലാമിക തീവ്രവാദികളെ ഭയന്ന് ഈ മേഖലയിൽ മോട്ടോർബൈക്കിലൂടെയുള്ള യാത്ര പോലും നിരോധിച്ചിരുന്നു. അയൽരാജ്യമായ നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികളും നൈജറിൽ ആക്രമണങ്ങൾ നടത്താറുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed