ഫൈസർ വാക്സിന് യുഎസിലും അനുമതി

ന്യൂയോർക്ക്: ഫൈസർ-ബയോൺടെക് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് യുഎസിലും അനുമതി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ) ആണ് ഫൈസര്‍ വാക്‌സിന് അനുമതി നൽകിയത്. അടുത്ത 24 മണിക്കൂറിനകം ആദ്യ ഡോസ് നൽകുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയിൽ കോവിഡ് രോഗബാധ ഏതാനും ആഴ്ചകൾക്കിടയിൽ കുത്തനെ വർദ്ധിച്ചതിനിടെയാണ് വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്.