ഒറ്റ ദിവസം ഒന്നരലക്ഷം രോഗികള്‍: യു.എസ്സില്‍ കോവിഡ് വ്യാപനം രൂക്ഷം


 

വാഷിങ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒന്നരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. 1,45,000 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകൾ 10,238,243 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ 1535 മരണങ്ങളാണ് യു.എസിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഇതുവരെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,47,290 ആയി.
ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കോവിഡ് മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 239,588 ആയി ഉയർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed