ബൈഡൻ ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്


വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ജോ ബൈഡൻ വിജയത്തോട് അടുക്കവെ വിട്ടുകൊടുക്കാതെ എതിർസ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. ബൈഡൻ വിജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ് പറഞ്ഞു. നിയമയുദ്ധത്തിന് തുടക്കം കുറിക്കുകയാണ്. വോട്ടെടുപ്പുകളിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും ട്രംപ് പറഞ്ഞു. 

അതേസമയം, ബൈഡൻ ജയത്തോടടുക്കുന്ന വേളയിൽ യുഎസ് സീക്രട്ട് സർവീസ് അദ്ദേഹത്തിന്‍റെ സുരക്ഷ വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈഡന്‍റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു. യുഎസ് പ്രസിഡന്‍റ് അടക്കമുള്ള ദേശീയ നേതാക്കളുടെയും കുടുംബത്തിന്‍റെയും സുരക്ഷാ ചുമതല സീക്രട്ട് സർവീസിനാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed