വിജയ പ്രഖ്യാപനത്തിനൊരുങ്ങി ബൈഡൻ


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസഡന്‍റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവേ തന്‍റെ വിജയ പ്രഖ്യാപനത്തിനൊരുങ്ങി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. ജോർജിയയ്ക്ക് പിന്നാലെ പെൻസിൽവേനിയയിലും വ്യക്തമായ ലീഡ് നേടിയതോടെ ബൈഡൻ ചരിത്ര വിജയത്തിലേക്ക് ഒരു പടി കൂടി അടുത്തു. പെൻസിൽവേനിയയിൽ 9,000ലേറെ വോട്ടുകളുടെ ലീഡാണ് ബൈഡന് ഇപ്പോൾ ഉള്ളത്. ഈ സ്റ്റേറ്റ് കൂടി നേടിയാൽ ബൈഡന് 273 ഇലക്ടറൽ വോട്ടുകൾ ആകും.

2016ൽ ട്രംപിന് വിജയം സമ്മാനിച്ച സ്ഥലമാണ് പെൻസിൽവേനിയ. അരിസോണയിലും നെവാഡയിലും ഇപ്പോഴും ബൈഡൻ ഏറെ മുന്നിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed