വ്‌ളാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ


മോസ്‌കോ: വ്‌ളാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് രാജിയെന്നാണ് വിവരം. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കുടുംബാംഗങ്ങൾ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ വ്‌ളാഡിമിർ പുടിനെ നിർബന്ധിക്കുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന ജനുവരി മാസം പ്രസിഡന്റ് സ്ഥാനം തുടരുന്നത് സംബന്ധിച്ച കാര്യം അദ്ദേഹം പ്രഖ്യാപിക്കുമെന്ന് മോസ്‌കോയിലെ രാഷ്ട്രീയ നിരീക്ഷകനായ വലേറി സോളോവി വ്യക്തമാക്കി.

പാർക്കിൻസൺ രോഗബാധിതനാണ് വ്‌ളാഡിമിർ പുടിനെന്നും അടുത്തിടെ അദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും സോളവി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed