മലയാളി യുവതാരങ്ങൾക്കും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം


കൊച്ചി : മലയാളി യുവതാരങ്ങളുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ. ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കൊച്ചിയിലെ യുവ സിനിമാതാരവുമായുള്ളത് അടുത്ത ബന്ധം. കൊച്ചിയിലെ യുവനടനും, അനൂപ് മുഹമ്മദും നടത്തിയ ഫോൺ സംഭാഷണങ്ങളുടെ കോൾ ലിസ്റ്റ് ഒരു പ്രമുഖ മാധ്യമത്തിന് ലഭിച്ചതായാണ് ലഭിക്കുന്ന വിവരങ്ങൾ.

ഉണ്ട, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലഭിനയിച്ച നടന് അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ ഫോൺ വിളികൾ നടത്തിയതിന്റെ തെളിവുകളാണ് പ്രധാനമായും ലഭിച്ചിരിക്കുന്നത്.
മലപ്പുറത്തെ നിരവധി സ്വർണക്കള്ളക്കടത്തുകാരുമായി അനൂപിന് ബന്ധമുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി ഷഹബാസിനെയും അനൂപ് മുഹമ്മദ് നിരവധി തവണ വിളിച്ചു. ഇരുവരും തമ്മിൽ 55 ഫോൺ കോളുകൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed