തായ്‌വാനുമായുള്ള വ്യാപാര ചർച്ചകൾ: ഇന്ത്യയോടുള്ള അതൃപ്തി അറിയിച്ച് ചൈന

ബെയ്ജിംഗ്: തായ് വാനുമായുള്ള വ്യാപാര ചർച്ചകൾ ആരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ അതൃപ്തി അറിയിച്ച് ചൈന. ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തിനും നയത്തിനും എതിരായ നിലപാടാണ് തായ്വാന്‍റെ കാര്യത്തിൽ ഇന്ത്യ കൈക്കൊള്ളുന്നതെന്നും ചൈന ചൂണ്ടിക്കാട്ടി. ടിബറ്റിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ ടിബറ്റ് കോർഡിനേറ്റർ ഡെസ്ട്രോയുടെ നിയമനത്തിലും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വിമർശനം ഉന്നയിച്ചു. ചൈനീസ് ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ ആണിതെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ടിബറ്റൻ നേതാവ് ലോബ്സാങ് സംഗേയും ടിബറ്റിന്‍റെ പുതിയ അമേരിക്കൻ കോർഡിനേറ്റർ റോബർട്ട് ഡെസ്ട്രോയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെയും ചൈന വിമർശനമുന്നയിച്ചു.